KOYILANDY DIARY.COM

The Perfect News Portal

അക്കാദമിക്ക് മാസ്റ്റർ പ്ലാൻ – വിഷൻ T 20 സമർപ്പിച്ചു

തിരുവങ്ങൂർ: ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് വനം- മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് വലിയ തോതിലുള്ള പിൻതുണയാണ്   സംസ്ഥാനത്താകമാനം ലഭിക്കുന്നതെന്ന്‌ മന്ത്രി കൂട്ടി ചേർത്തു.

തൊണ്ണുറ് വർഷത്തിലേറെ പാരമ്പര്യമുള്ള  തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള  അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ – വിഷൻ T 20 – സമർപ്പണവും സ്കൂൾ വാർഷിക ആഘോഷവും ഉദ്ഘാടനo ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരണം. വിദ്യാലയങ്ങളെ ലാഭനഷ്ട കണക്ക് നോക്കി തരംതിരിക്കുന്ന പഴയ രീതി തുടരാൻ അനുവദിക്കില്ല. അടച്ചു പൂട്ടപ്പെട്ട വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിപ്പിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. പൊതു ജനങ്ങളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ കേരളത്തിലെ പൊതു വിദ്യാലയങ്ങൾ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരികയാണ്. മന്ത്രി ഓർമിപ്പിച്ചു.

Advertisements

കെ ദാസൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ സംസ്ഥാന ദേശീയ തല മത്സര ഇനങ്ങളിൽ മികച്ച വിജയം നേടിയ നൂറിലേറെ വിദ്യാർത്ഥി പ്രതിഭകളെയും ഗുരുശ്രേഷ്ഠരെയും വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പൂർവ്വ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. വിരമിക്കുന്ന അധ്യാപകരായ ഹൈമാവതി, ഇന്ദിര എന്നിവർക്ക് യാത്രയയപ്പ് നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, പിടിഎ പ്രസിഡന്റ് മൊയ്തീതീൻ കോയ, ജില്ലാ പഞ്ചായത്ത് അംഗം എ. എം വേലായുധൻ, സ്ക്കൂൾ മാനേജർ ടി കെ ജനാർദ്ദനൻ, പ്രിൻസിപ്പൾ ടി കെ ഷറീന, ഹെഡ്മിസ്ട്രസ് ടി കെ മോഹനാംബിക, പി കെ അനീഷ്, ജന പ്രതിനിധിക, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *