അംഗന്‍വാടി കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ശിശുസൗഹൃദ അംഗന്‍വാടി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ 2018-19 പദ്ധതിയില്‍പ്പെടുത്തി 42 ലക്ഷം രൂപ ചെലവില്‍ കൊളക്കാടില്‍ ഹൈടെക്ക് അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ സുജാത മനക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട്, ഐ.സി.ഡി.എസ് കോഴിക്കോട് പ്രോഗ്രാം ഓഫീസര്‍ അഫ്‌സത്ത്, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ എ.എം.വേലായുധന്‍, ശാലിനി ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ വരേക്കല്‍, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ഇ.അനില്‍കുമാര്‍, പി.പി.ശ്രീജ, ഉണ്ണി തിയ്യക്കണ്ടി, പഞ്ചായത്തംഗം ഷബീര്‍ എളവനക്കണ്ടി, പന്തലായനി സി.ഡി.പി.ഒ. വിദ്യ, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ വിജില എന്നിവര്‍ സംസാരിച്ചു.
