അംഗനവാടിയുടെ ശിലാസ്ഥാപനകർമം നിർവഹിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ കോഴികുളത്തിൽ നിർമിക്കുന്ന അംഗനവാടിയുടെ ശിലാസ്ഥാപനകർമം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള നിർവഹിച്ചു. വാർഡ് മെമ്പർ സാബിറ തറമ്മൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ‌്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പെയ്‌സൺ താജുന്നിസ, പഞ്ചായത്ത് സെക്രട്ടറി പി .പി രാജൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ റോജ വി ബീരാൻകുട്ടി, ആലിക്കുട്ടി മാസ്റ്റർ, ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു
