ഹരിപ്പാട്ട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടി

ആലപ്പുഴ: ഹരിപ്പാട്ട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടി. ചേപ്പാട് സ്വദേശി രാജനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. രാജനെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. പള്ളിപ്പാട് സ്വദേശികളായ വിഷ്ണു, രാജേഷ്, ശ്രീകാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളിപ്പാട്ടെ ആളൊഴിഞ്ഞ വീട്ടിലെ പറമ്ബിലാണ് മൃതദേഹം കുഴിച്ചിട്ടത്. പ്രതികള്‍ 68 കാരനായ രാജനില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടിയത്. ഏപ്രില്‍ 10ന് ഉച്ചയോടെയാണ് ഇയാളെ കാറില്‍ തട്ടിക്കൊണ്ട് പോയത്. ശേഷം കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. രാത്രിയോടെ ആളൊഴിഞ്ഞ പറമ്ബിലെത്തിച്ച് മൃതദേഹം കുഴിച്ചിടുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

