ഹരിതകര്‍മ്മസേന വളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്കി

കൊയിലാണ്ടി: നഗരസഭയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകര്‍മ്മസേന വളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്കി. നഗരത്തിലെ ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി 44 വാര്‍ഡുകളില്‍ നിന്നും 88 പേരെയാണ് ഹരിതകര്‍മ്മ സേനയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.
മുഴുവന്‍ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ ഫീ ഈടാക്കിക്കൊണ്ടായിരിക്കും ഇവര്‍ ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി യൂണിഫോമും ഐഡന്‍ഡിറ്റി കാര്‍ഡും സേനക്ക് നല്‍കും. ഏകദിന പരിശീലന പരിപാടി നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന് ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്സൺ വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു. ഡോ.റീന, പി.അബ്ദുള്‍ ഖാദര്‍ (എച്ച്.ഐ. കോഴിക്കോട് കോര്പ്പറേഷന്) എന്നിവര്‍ സേനാംഗങ്ങള്‍ക്ക് ക്ലാസ്സെടുത്തു.
നഗരസഭാംഗങ്ങളായ കെ.ഷിജു, വി.കെ.അജിത, മാങ്ങോട്ടി ല്‍ സുരേന്ദ്രന്, കെ.വിജയന്, അബ്ദു ള്‍ മജീദ് (എച്ച്.ഐ.നഗരസഭ), ജെ.എച്ച്. ഐ.മാരായ കെ.എം.പ്രസാദ്,എം.കെ.സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് വി.സുന്ദരന്‍ സ്വാഗതവും, ജെ.എച്ച്.ഐ.ടി.കെ.അശോകന് നന്ദിയും പറഞ്ഞു.
