സൗജന്യ വേദപഠനം: വേദപ്രവേശിക ആരംഭിച്ചു

കൊയിലാണ്ടി> കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ വേദപഠനം പദ്ധതിയായ വേദപ്രവേശിക ആരംഭിച്ചു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതൽ 11 മണി വരെ നിത്യാനന്ദാശ്രമത്തിൽ ക്ലാസ്സ് നടക്കും.മലയാളം എഴുതാനും വായിക്കാനും അറിയാവു ഏത് പ്രായക്കാർക്കും പങ്കെടുക്കാം. ട്യൂട്ടർ ആർമി വിംഗ് മുരളീധര ഗോപാൽ വേദപ്രവേശിക ഉദ്ഘാടനം ചെയ്തു.ശരത് ആര്യ, എം.കെ ആനന്ദൻ എന്നിവർ സംസാരിച്ചു.
