സൗജന്യമായി വൈദ്യുതി കണക്ഷന് നല്കി
വടകര: ഇലക്ട്രിസിറ്റി എംപ്ലോയീസ് അഴിയൂര്‍ സെക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് വീട് വൈദ്യുതീകരിച്ച് നല്കി. ചോമ്ബാലയിലെ കിഴക്കേ കുനിയില്‍ പ്രഭാകരന്റെ വീടാണ് സൗജന്യമായി വൈദ്യുതീകരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. സെക്ഷന്‍ സബ്ബ് എന്‍ജിനീയര്‍ പി.പി.കെ. പവിത്രന് അദ്ധ്യക്ഷനായി. സുധ മാളിയേക്കല്‍, ടി.വിനോദന്‍, കെ.പ്രേമദാസന്, കെ.കെ.സതീശന്, കെ.കെ. ശ്രീജു എന്നിവര്‍ സംസാരിച്ചു.

