സ്വകാര്യ ബസ്സിടിച്ച് അബോധാവസ്ഥയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
കൊയിലാണ്ടി: സ്വകാര്യ ബസ്സിടിച്ച് അബോധാവസ്ഥയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കൊരയങ്ങാട് തെരുവിലെ കുന്നൻകണ്ടി സി.കെ. രവീന്ദ്രൻ (57) ആണ് മരിച്ചത്. 2019 ജൂലായ് മാസം കൊയിലാണ്ടി പഴയ ആർ. ടി. ഒ. ഓഫീസിനു മൻവശം വെച്ചായിരുന്നു അപകടം. മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസിയിലായിരുന്നു. ഭാര്യ. അജിത. മക്കൾ: ഐശ്വര്യ, അഞ്ജലി, അശ്വതി. മരുമകൻ: ജിത്തു.
