സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന് അറസ്റ്റിൽ

പയ്യോളി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അദ്ധ്യാപകന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. മേപ്പയൂര്‍ കല്പത്തൂര് നെല്ലിയുള്ള പറമ്പി
ല്‍ എ.റിയാസിനെ (37) യാണ് അറസ്റ്റ് ചെയ്തത്.
മേപ്പയൂര്‍ ഗവ. ഹൈസ്കൂള്‍ അദ്ധ്യാപകനായ ഇയാള്‍ ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിനാണ് പിടിയിലായത്. കഴിഞ്ഞ നവമ്പറിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്. ഇവര്‍ പിന്നീട് മേപ്പയൂര്‍ പൊലീസിനെ വിവരം അറിയിച്ചു.

പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ ചൊല്ലി നിരവധി സംഘടനകള്‍ സമരം നടത്തിയിരുന്നു. അറബി അദ്ധ്യാപകനായ ഇയാള്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. പയ്യോളി സി.ഐ ദിനേശ് കോറോത്താണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.

