സോളാര്‍ തട്ടിപ്പുകേസ് സരിത എസ്.നായരുടെ മൊഴി ശരിവെച്ച് ബിജു രാധാകൃഷ്ണന്

കൊച്ചി : ഡല്‍ഹിയില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് പണം കൈമാറിയിട്ടുണ്ടെന്ന സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായരുടെ മൊഴി ശരിവെച്ച് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്. പണം തരപ്പെടുത്തി നല്‍കിയത് താനാണെന്നും പണം കൈമാറിയ കാര്യം സരിത തന്നെ വിളിച്ച് അറിയിച്ചിരുന്നുവെന്നും ബിജു സോളാര്‍ കമ്മിഷനില്‍ വ്യക്തമാക്കി.
തോമസ് കുരുവിളിയ്ക്ക് പുറമേ മുന്‍ എം.എല്‍.എ പി.സി വിഷ്ണുനാഥിനും സരിത പണം നല്‍കിയിട്ടുണ്ടെന്നും ബിജു സോളാര്‍ പറഞ്ഞു.ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്ത് നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നുവെന്നും എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതില്‍ ബന്ധമുണ്ടായിരുന്നുവെന്നും ബിജു പറഞ്ഞു.

