KOYILANDY DIARY.COM

The Perfect News Portal

സോളാര്‍ കമ്മിഷന്‍ മുമ്പാകെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് സരിത

കൊച്ചി: ബിജു രാധാകൃഷ്ണന്‍ സിഎംഡി ആയിരുന്ന ടീം സോളര്‍ കമ്പനിയുടെ ഡയറക്ടര്‍ മാത്രമായിരുന്നു താനെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനം ആര്‍ക്കും സോളാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കിയിട്ടില്ലെന്നും സരിത സോളാര്‍ അന്വേഷണ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന് മൊഴി നല്‍കി. ബിജു തന്റെ ഭര്‍ത്താവല്ല, കമ്പനിയുടെ ഡയറക്ടര്‍ എന്ന നിലയിലുള്ള ബന്ധം മാത്രമേ തങ്ങള്‍ക്കിടയില്‍ ഉള്ളു.ഇതിനിടെ ബിജുവുമായി തനിക്ക് കമ്പനി ഡയറക്ടര്‍ എന്ന ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സരിത മൊഴി നല്‍കിയതോടെ 2010 ഏപ്രില്‍ ഒന്നിന് ജയിലില്‍വച്ച് സരിത ജന്‍മം നല്‍കിയ കുഞ്ഞിന്റെ പിതാവാരെന്ന് കമ്മീഷന്‍ ചോദിച്ചു.
കമ്മീഷന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ വിസമ്മതിച്ച സരിത ഇത് പൊതുവിഷയമല്ലെന്നും അത് തന്റെ സ്വകാര്യതയാണെന്നും ചോദ്യത്തിനുത്തരം നല്‍കാനാകില്ലെന്നും പറഞ്ഞു. ഇതുപറഞ്ഞ് പൊട്ടിക്കരയുന്നതിനിടെ സരിതയുടെ മൂക്കില്‍നിന്ന് രക്തംവന്നു. ഇതോടെ മൊഴിയെടുപ്പ് അവസാനിപ്പിച്ച കമ്മീഷന്‍ സരിതയോട് ബുധനാഴ്ച്ച ഹാജരാകാന്‍ ആവശ്യപ്പെട്ടു.

Share news