സീനിയർ സിറ്റിസൺ ഫോറം വാർഷികാഘോഷവും സമ്മേളനവും

കൊയിലാണ്ടി: കേരളാ സീനിയർ സിറ്റിസൺ ഫോറം ചെങ്ങോട്ടുകാവ് യൂനിറ്റ് വാർഷികാഘോഷവും സമ്മേളനവും ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉൽഘാടനം ചെയ്തു. വയോജന പെൻഷൻ 3000 രൂപയാക്കുക. വയോജന വിശ്രമകേന്ദ്രങ്ങളുടെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു. ഡോ.പീയൂഷ് നമ്പൂതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏറ്റവും നല്ല കവിതയ്ക്കുള്ള അവാർഡ് നേടിയ എ.പി. ഉഷാദേവി. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മികച്ച നടനും എ ഗ്രേഡും നേടിയ റിഥിൻ. എസ്. ആർ തുടങ്ങിയവരെ അനുമോദിച്ചു. ശ്രീധരൻ കൊയിലാണ്ടി അദ്ധ്യക്ഷനായിരുന്നു. എം. കെ. സത്യപാലൻ മാസ്റ്റർ, ഇ.കെ. ഗോവിന്ദൻ , കെ ഗീതാനന്ദൻ, ടി.ഉണ്ണിനായർ, വി .പി രാമകൃഷ്ണൻ, സി. സോമൻ സംസാരിച്ചു.
