സി.പി.എം.നേതാവിന്റെ വീടിനു നേരെ അക്രമം

കൊയിലാണ്ടി: സി.പി.എം. പയ്യോളി ഏരിയാ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്റെ പുറക്കാടുള്ളവീടിനു നേരെ അക്രമം. വീടിന്റെ ജനൽചില്ലുകൾ തകർത്തു. വീട്ടിൽ നിർത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടറും തകർത്തിട്ടുണ്ട്. ഇന്നു പുലർച്ചെ 1-30 ഓടെയാണ് സംഭവം. മൂന്നു ബൈക്കുകളിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പറയുന്നു.
സമീപത്തെ വീടുകളിലെ സി.സി.ടി.വി.ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമത്തിനു ആർ.എസ്സ്.എസ്സ് ആണെന്ന് സി.പി.എം.ആരോപിച്ചു. നേരെത്ത സി.പി.എം. ബി.ജെ.പി.സംഘർഷമുണ്ടായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് പുറക്കാട്, കിടഞ്ഞികുന്ന് മേഖലകളിൽ സി..പി.എം.ഹർത്താലിന് ആഹ്വാനം ചെയ്തു. അക്രമസംഭവത്തിൽ സി.പി.എം.പ്രതിഷേധിച്ചു.

