സി.ഐ.ടി.യു ജില്ലാ സമാപനസമ്മേളനo; മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും

കോഴിക്കോട് > തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ കരുത്തില്‍ വ്യാഴാഴ്ച കടപ്പുറം ചെങ്കടലാകും. സിഐടിയു ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ച് വൈകിട്ട് അഞ്ചിന് പി ടി രാജന് നഗറില്‍ (കോഴിക്കോട് കടപ്പുറം) പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. വര്‍ഗീയതയ്ക്കും കോര്‍പറേറ്റ് വല്‍ക്കരണത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് തൊഴിലാളികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ റാലിയില്‍ അണിനിരക്കും.
വൈകിട്ട് നാലിന് നാല് കേന്ദ്രങ്ങളില്‍നിന്ന് പ്രകടനം ആരംഭിച്ച് കടപ്പുറത്ത് സംഗമിക്കും. പ്രധാന പ്രകടനം മുതലക്കുളത്തുനിന്ന് തുടങ്ങി സി എച്ച് മേല്‍പ്പാലം വഴി ബീച്ചിലെത്തും. രണ്ടാമത്തെ പ്രകടനം ഇ എം എസ് സ്റ്റേഡിയത്തിന് പടിഞ്ഞാറുവശത്തുനിന്നും മൂന്നാമത്തേത് കടപ്പുറം സ്വാതന്ത്യ്രസമര സേനാനി രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്നും നാലാമത്തേത് ക്രിസ്ത്യന്‍ കോളേജിന് സമീപത്തുനിന്നുമാണ് തുടങ്ങുക.
സമാപന സമ്മേളനത്തില്‍ മന്ത്രി ടി പി രാമകൃഷ്ണന്, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് എന്നിവര്‍ പങ്കെടുക്കും.

