സി.എച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയ സാഹിബ് വിപ്ലവകരമായ സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിച്ച നേതാവായിരുന്നുവെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ഉസ്മാൻ താമരത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമാരായ വി.പി.ഇബ്രാഹിംകുട്ടി, എസ്.പി.കുഞ്ഞഹമ്മദ്, സെക്രട്ടറിമാരായ റഷീദ് വെങ്ങളം, സമദ് പൂക്കാട്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഒ.കെ.ഫൈസൽ, എൻ.പി.മമ്മദ് ഹാജി, എം.അഹമ്മദ് കോയ ഹാജി, പി.പി.മമ്മദ് കോയ, എ.പി.റസാഖ്, നൗഫൽ നന്തി, എസ്.എം.ബാസിത്ത്, ബി.വി.സറീന, പി.റഷീദ, എസ്.എം.സഹൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി സ്വാഗതവും, ട്രഷറർ മoത്തിൽ അബദു റഹ്മാൻ നന്ദിയും പറഞ്ഞു.
