സി.ഇ.ഇ. സംഘം സ്‌കൂളുകള്‍ സന്ദര്‍ശിച്ചു

കൊയിലാണ്ടി: സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യുക്കേഷന്‍ സംഘം സ്‌കൂളുകള്‍ സന്ദര്‍ശിച്ചു. യുണൈറ്റഡ് നാഷന്‍സ് 165- രാജ്യങ്ങളില്‍ നടപ്പാക്കുന്ന വികസനപദ്ധതിയുടെ ഭാഗമായുള്ള സ്‌മോള്‍ ഗ്രാന്റ് പ്രോഗ്രാം നടപ്പാക്കിയ വിദ്യാലയങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഇന്ധനക്ഷമതയുള്ള ജെ.പി. ടെക്. വിറകടുപ്പ് ഉപയോഗിക്കുന്ന സ്‌കൂളുകളിലാണ് പദ്ധതിയുടെ അഞ്ചാം ഘട്ടമെന്നനിലയില്‍ സംഘമെത്തിയത്.
കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങള്‍ക്കാണ് ഇത്തരം അടുപ്പുകള്‍ നല്‍കിയത്. യു.എന്‍.ഡി.പി.യാണ് ഇതിനുള്ള ഫണ്ട് നല്‍കിയത്. ഉപയോഗിച്ചശേഷമുള്ള അഭിപ്രായമറിയാനും നിര്‍ദേശങ്ങള്‍ സ്വീകരിക്കാനുമാണ് സംഘമെത്തിയത്. കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നത് പീരുമേട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ്.

അസോസിയേറ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ വര്‍ഗീസ്, അഡ്വൈസര്‍ ടി.ജെ. ജെയിംസ്, കോ-ഓര്‍ഡിനേറ്റര്‍ കെ. സെബാസ്റ്റ്യന്‍, ജയപ്രകാശ് ജെ.പി. ടെക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മുചുകുന്ന് യു.പി. സ്‌കൂള്‍, പയ്യാനക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊയിലാണ്ടി ഫിഷറീസ് യു.പി. സ്‌കൂള്‍, വിയ്യൂര്‍ എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിവരശേഖരണം നടത്തിയത്.

