KOYILANDY DIARY.COM

The Perfect News Portal

സിപിഐ എം നേതാവ് വി. വി. ദക്ഷിണാമൂര്‍ത്തിക്ക് സ്മരണാഞ്ജലിയായി ഓര്‍മപ്പുസ്തകം

കോഴിക്കോട്: അന്തരിച്ച സിപിഐ എം നേതാവ് വി. വി. ദക്ഷിണാമൂര്‍ത്തിക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച്‌ പുസ്തകം പുറത്തിറക്കുന്നു. ‘മൂര്‍ത്തിമാഷ് ഒരു ഓര്‍മപ്പുസ്തകം’ എന്ന പേരില്‍ കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രമാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 31ന് ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ പ്രകാശനം ചെയ്യും.

മൂര്‍ത്തിമാഷുമായി അടുത്ത ബന്ധം പുലര്‍ത്തിയവരുടെ സ്മരണകളും വിലയിരുത്തലുകളുമാണ് പുസ്തകത്തിലുള്ളത്. ജീവിതപങ്കാളി ടി എം നളിനിടീച്ചറുടെ ഓര്‍മപ്പൂക്കള്‍ എന്ന കുറിപ്പ് ദക്ഷിണാമൂര്‍ത്തിയിലെ മനുഷ്യസ്നേഹിയെയും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകനെയും വരച്ചുകാട്ടുന്നു. അനുസ്മരണ കുറിപ്പുകള്‍ക്കപ്പുറം മാഷിന്റെ ജീവിതം അനാവരണം ചെയ്യുന്ന ജീവചരിത്ര ഗ്രന്ഥമാണിത്.

വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ അദ്ദേഹം അധ്യാപകസംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചു. ജനപ്രതിനിധിയായും കമ്യൂണിസ്റ്റ് പ്രക്ഷോഭകാരി എന്ന നിലയ്ക്കും ശ്രദ്ധേയ ഇടപെടലുകളാണ് നടത്തിയത്. മര്‍ദനവും ജയില്‍വാസവും ഏറ്റുവാങ്ങിയ ത്യാഗപൂര്‍ണമായ ജീവിതം. മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെയും തൊഴിലാളിവര്‍ഗ വീക്ഷണത്തിന്റെയും നിലപാടുകളില്‍നിന്ന് ആശയപ്രചാരണ രംഗത്താണ് സവിശേഷമായ ഇടപെടലുകള്‍ ഉണ്ടായത്. വ്യത്യസ്ത മേഖലകളിലെ പ്രവര്‍ത്തനങ്ങളും സംഭാവനകളും ലേഖനങ്ങളില്‍ വിശദീകരിക്കുന്നു.

Advertisements

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം പി വീരേന്ദ്രകുമാര്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ടി പി രാമകൃഷ്ണന്‍, ടി എം നളിനി, എ കെ പത്മനാഭന്‍, പി രാജീവ്, സി പി നാരായണന്‍, പി എം മനോജ്, കെ ടി കുഞ്ഞിക്കണ്ണന്‍, സി പി അബൂബക്കര്‍, പി മോഹനന്‍, കെ വി കുഞ്ഞിരാമന്‍, എ വി അനില്‍കുമാര്‍, പി വി ജീജോ, വി കെ സുധീര്‍കുമാര്‍ എന്നിവരുടെ ലേഖനങ്ങളാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *