സിഡ്കോ വ്യവസായ പാര്‍ക്കില്‍ ബാറ്ററി കമ്പനി സ്ഥാപിക്കാനുള്ള നീക്കം തടയും

കൊയിലാണ്ടി: മുചുകുന്നില്‍ സിഡ്കോ വ്യവസായ പാര്‍ക്കില്‍ ബാറ്ററി കമ്പനി സ്ഥാപിക്കാനുള്ള നീക്കം തടയുമെന്ന് എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്കി. റെഡ് കാറ്റഗറിയില്പ്പെട്ടതും ലെഡ് അധിഷ്ഠിതമായ വിഷമാലിന്യം പുറത്തുവിടുന്നതുമായ ബാറ്ററി ഫാക്ടറി ജനവാസ കേന്ദ്രത്തില്‍ തുടങ്ങരുത്. അഷറഫ് പൂക്കാട് അധ്യക്ഷത വഹിച്ചു. കെ.എസ്. രമേശ് ചന്ദ്ര, സുമേഷ് ഡി. ഭഗത്, കെ. റഷീദ് എന്നിവര്‍ സംസാരിച്ചു.
