കൊയിലാണ്ടി; സി പി ഐ എം കാപ്പാട് ലോക്കൽ നേതൃത്വത്തിൽ ഇന്ധനവില വർദ്ധനവിനെതിരെ തിരുവങ്ങൂരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സി അശ്വനീദേവ്, അശോകൻ കോട്ട് എന്നിവർ സംസാരിച്ചു. എം നൗഫൽ സ്വാഗതം പറഞ്ഞു.