സഹസ്രദീപ സമര്‍പ്പണം നടന്നു

കൊയിലാണ്ടി: ഒള്ളൂര്‍ അരിയാട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ മണ്ഡലമഹോത്സവത്തോടനുബന്ധിച്ചുള്ള സഹസ്രദീപ സമര്‍പ്പണം കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ശിവാനന്ദപുരി ഉദ്ഘാടനം ചെയ്തു. വരുണ്‍ കീഴാറ്റുപുറത്ത് അഷ്ടപദി അവതരിപ്പിച്ചു. മധുസൂദനന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍, അരിയാട്ടുകുനി ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.
