സമന്വയ റസിഡൻറ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി : പന്തലായനി സമന്വയ റസിഡൻറ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിമുക്ത ഭടന്മാരം ആദരിച്ചു. തുടർന്ന് ഗാനമേളയും കലാ കായിക മത്സരങ്ങ ളും നടന്നു. അസോസിയേഷൻ പ്രസിഡണ്ട് എം. കെ. രജിലേഷ് അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ കൗൺസിലർ പി. എം. ബിജു ആശംസകളർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി എൽ. എസ്. ഋഷിദാസ് സ്വാഗതവും, ട്രഷറർ റിങ്കു നന്ദിയും പറഞ്ഞു.
