സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്: വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു
കൊയിലാണ്ടി: ജില്ലാതല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സമാപിച്ചു. ചാമ്പ്യൻഷിപ്പിൽ ജില്ലാ ത്രോമ്പോൾ അസോസിയേഷൻ പ്രസിഡണ്ട് കെ വി അബ്ദുൽ മജീദ് ട്രോഫികൾ വിതരണം ചെയ്തു. പുരുഷവിഭാഗത്തിൽ ജി വി എച്ച് എസ്സ് എസ്സ് മേപ്പയ്യൂരും വനിതാ വിഭാഗത്തിൽ ഡയമണ്ട് ഫീൽഡേഴ്സ് മലബാർ വടകരയും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ പി വി സ്പോട്സ് വടകര, കാലിക്കറ്റ് ത്രോബോൾ ക്ലബ്ബ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി, വനിതാ വിഭാഗത്തിൽ ജി വി എച്ച് എസ്സ് എസ്സ് മേപ്പയ്യൂർ, സെൻ്റ് ആൻ്റണീസ് ഗേൾസ് എച്ച് എസ്സ് വടകര രണ്ടും മുന്നും സ്ഥാനങ്ങൾ നേടി.

സമാപന ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ സിറാജ്, പി ഷഫീഖ്, അഭ്ജിത്ത് ബാബു, എ കെ മുഹമ്മദ് അഷ്റഫ്, സി ടി ഇല്യാസ് എന്നിവർ സംസാരിച്ചു. എൻ വി ഷഫ്നാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ലത ടീച്ചർ നന്ദി പറഞ്ഞു.


