സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് സംഭവിച്ചത് എന്നും അദ്ദേഹം പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രാകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
കര്‍ശന നടപടി സ്വീകരിക്കും എന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അദ്ദേഹം സന്ദീപാനന്ദഗിരിയുടെ ആശ്രമം സന്ദര്‍ശിച്ചു. മന്ത്രി തോമസ് ഐസക്കും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.

