സദാചാര പൊലീസ് ചമഞ്ഞുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

താനൂര്‍: സദാചാര പൊലീസ് ചമഞ്ഞുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. താനൂര്‍ പെരുമണ്ണ ക്ലാരി പണിക്കര്‍ പടി സ്വദേശി പൂഴിത്തറ മുസ്തഫയുടെ മകന് സാജിദിനെ(24) യാണ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.
ബുധനാഴ്ച രാത്രി സമീപത്തെ വീട്ടു പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടു എന്നാരോപിച്ച് പ്രദേശവാസികള്‍ സാജിദിനെ പിടികൂടി മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് സാജിദിന്റെ ആത്മഹത്യ.

സാജിദിനെ പരിചയമുള്ളവര്‍ തന്നെയാണ് ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങളടങ്ങിയ കത്ത് ഉള്ളതായാണ് വിവരം.
Advertisements

