സംസ്ഥാനത്ത് റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ പുനരാരാംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം> ജനുവരി 2012 ല്‍ നിര്‍ത്തലാക്കിയ റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ പുനരാരാംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യക്തമായ ആക്ഷന്‍പ്ളാനോടെ സമയബന്ധിതമായും കുറ്റമറ്റ രീതിയിലുമാകും റീസര്‍വെ നടത്തുക. 2012 ഫെബ്രുവരി 8ന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനപ്രകാരം പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് സംസ്ഥാനത്തെ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറയ്ക്കു മാത്രം സ്വകാര്യ ഭൂമിയിലുമാക്കി നിജപ്പെടുത്തിയിരുന്നത്. ഇവയാണ് പുനരാരംഭിക്കുന്നത്.
ധനകാര്യവകുപ്പു നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്കുവിധേയമായി കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിനു നബാര്‍ഡില്‍ നിന്നും 500 കോടി രൂപയുടെ റീഫൈനാന്‍സ് സഹായം കൈപ്പറ്റുന്നതിനു സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കാനും തീരുമാനമായി.

റിപ്പബ്ളിക്ക് ദിന പരേഡില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സല്യൂട്ടു സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കും. മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ സല്യൂട്ട് സ്വീകരിക്കുമെന്നും മന്ത്രിസഭായോഗം അറിയിച്ചു.

