KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് നടന്ന ഉപതെരെഞ്ഞടുപ്പിൽ LDF ന് ചരിത്ര വിജയം

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ്‌ മുന്നേറ്റം. ആലപ്പുഴയിലും റാന്നിയിലും അഞ്ചലിലും യുഡിഎഫ്‌ വാര്‍ഡുകള്‍ എല്‍ഡിഎഫ്‌ പിടിച്ചെടുത്തു.

ഇടുക്കി

ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എസ് സുനീഷ് വിജയിച്ചു. സിപിഐ എം അംഗം പി കെ രവീന്ദ്രന്‍ രാജിവെച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. പി കെ രവീന്ദ്രന്റെ മകനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഷ്ണു രവീന്ദ്രന്‍. ബിജെപി സ്ഥാനാര്‍ത്ഥിയായി ഐ കെ ശശിയും മത്സരിച്ചു. കഴിഞ്ഞ തവണ 2 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് ജയിച്ചത്. ഇക്കുറി 147 വോട്ടാണ് ഭൂരിപക്ഷം. എല്‍ഡിഎഫ്‌-273 യുഡിഎഫ്‌-126 ബിജെപി-15 എന്നിങ്ങനെയാണ് വോട്ടിംഗ് നില.

Advertisements

ഇതോടെ എല്‍ഡിഎഫ്‌ പഞ്ചായത്ത്‌ ഭരണം ഉറപ്പിച്ചു. 13 അംഗ പഞ്ചായത്തില്‍ 6 – 6 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. ഈ ഉപതെരഞ്ഞെടുപ്പു ഫലത്തോടെ എല്‍ഡിഎഫിന് പഞ്ചായത്തില്‍ ഭൂരിപക്ഷമായി.

ദേവികുളം ബ്ലോക്ക് കാന്തല്ലൂര്‍ ഡിവിഷന്‍ എല്‍ഡിഎഫ്‌ നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ രാധാകൃഷ്‌ണനാണ് വിജയിച്ചത്‌. പട്ടികവര്‍ഗ വിഭാഗത്തിനായി പ്രസിഡന്റ്‌ സ്ഥാനം സംവരണം ചെയ്‌ത ഇവിടെ ഇതോടെ ആര്‍ രാധാകൃഷ്‌ണന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിന്റാകും.

ഇടുക്കി ഉപ്പുതറ കാപ്പി പതാല്‍ വാര്‍ഡ്‌ യുഡിഎഫ് നിലനിര്‍ത്തി. 268 വോട്ട് നേടി പി നിക്സണ്‍ വിജയിച്ചു. കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ബിജു പോളിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞടുപ്പ്.

തൊടുപുഴ നഗരസഭ 23 ആം വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി മായാ ദിനുവിന്റെ ജയം. മായാ ദിനുവിന് 574 വോട്ടും യു ഡി എഫ് സ്ഥാനാര്‍ഥി നാഗേശ്വരി അമ്മാള്‍ (ശ്രീക്കുട്ടി അഭിലാഷ് ) 145 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജി രാജന് 134 വോട്ടും ലഭിച്ചു. 35 അംഗ കൗണ്‍സിലില്‍ യുഡിഎഫ് – 14, എല്‍ഡിഎഫ്- 13, ബിജെപി-8 എന്നിങ്ങനെയാണ് ഇപ്പോള്‍ കക്ഷിനില.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ വിജയിച്ചു. ഇതോടെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണവും എല്‍ഡിഎഫ് നിലനിര്‍ത്തി.

എല്‍ഡിഎഫിലെ ഷീന ഹരിദാസ് 265 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഷീനയ്ക്ക് 1680 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ശ്രീജ വേണുഗോപാലിന് 1415 വോട്ടും ബിജെപി സ്ഥാനാര്‍ഥി ദീപ രാജേഷിന് 335 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 893 വോട്ട് നേടിയ സ്ഥാനത്താണ് ഇക്കുറി ബിജെപി വോട്ട് 335 ആയി കുറഞ്ഞത്. ബിജെപി യുഡിഎഫിനെ സഹായിച്ച ഡിവിജനായിന്ന്നു ഇത്‌. കഴിഞ്ഞ തവണ 1210 വോട്ട് നേടിയ യുഡിഎഫിന് 1415 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഭിന്നത രൂപപ്പെട്ടിരുന്നു. ഒരു വിഭാഗം കോണ്‍ഗ്രസുമായി ധാരണയിലും എത്തിയിരുന്നു. 15 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഏഴും യുഡിഎഫിന് ആറുമായി രുന്നു കക്ഷിനില. ജോലി ലഭിച്ച മണക്കാട് ഡിവിഷനിലെ എല്‍ഡിഎഫ് അംഗം വിനീത അനില്‍കുമാര്‍ രാജിവെച്ചതോടെ കക്ഷി നില തുല്യമായിരുന്നു. ഇതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായത്.

ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ കുത്തിയതോട‌് പഞ്ചായത്ത് മുത്തുപറമ്ബ‌് വാര്‍ഡ‌് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കെപിസിസി അംഗം അബ‌്ദുള്‍ഗഫൂര്‍ ഹാജി 11 വോട്ടിന‌് ജയിച്ച വാര്‍ഡായിരുന്നു ഇത്‌. അദ്ദേഹം മരിച്ചതിനെ തുടര്‍ന്നാണ്‌ ഉപതെരെഞ്ഞെടുപ്പ്. സിപിഐയിലെ കെ എസ‌് ഷിയാദ‌് (എല്‍ഡിഎഫ‌്)ആണ് വിജയി. 76 വോട്ടാണ്‌ ഭൂരിപക്ഷം. എം കമാല്‍ (യുഡിഎഫ‌്),ബി ആര്‍ ബൈജു (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.

ചേര്‍ത്തല നഗരസഭ ടി ഡി അമ്ബലം വാര്‍ഡ‌് യുഡിഎഫില്‍നിന്ന്‌ ബിജെപി പിടിച്ചെടുത്തു. സുരേഷ‌്കുമാര്‍ (ബിജെപി)ആണ് വിജയി. യുഡിഎഫ‌് 50 വോട്ടിനു ജയിച്ച വാര്‍ഡായിരുന്നു. ജയിച്ച ജെ രാധാകൃഷ‌്ണ നായിക‌് മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. ഡി പ്രദീപ‌്കുമാര്‍ (എല്‍ഡിഎഫ‌് സ്വതന്ത്രന്‍), മുരളീധര ഷേണായ‌് (യുഡിഎഫ‌്) എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.

കായംകുളം നഗരസഭ വെയര്‍ ഹൗസ‌് വാര്‍ഡില്‍ എല്‍ഡിഎഫിലെ എ ഷിജി (സിപിഐ) ജയിച്ചു. എന്‍സിപി റിബലായി വിജയിച്ച‌് എല്‍ഡിഎഫിനൊപ്പം നിന്ന സുള്‍ഫിക്കല്‍ മയൂരി അഗ്രോ ഇന്‍ഡസ‌്ട്രീസ‌്ചെയര്‍മാനായതിനാല്‍ അയോഗ്യനാക്കപ്പെട്ടു. തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. അനീസ‌് കലാം (മുസ്ലിംലീഗ‌്), പ്രദീപ‌് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.

പത്തനംതിട്ട

റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ഏബ്രഹാം പടിഞ്ഞാറെ മണ്ണില്‍ 38 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിക്ക് 9 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് കഴിഞ്ഞത്തവണ ജയിച്ച വാര്‍ഡാണ്.

അങ്ങാടി പഞ്ചായത്ത് നെല്ലിക്കാണ്‍ വാര്‍ഡില്‍ മാത്യൂസ് എബ്രഹാം പടിഞ്ഞാറേ മണ്ണിലാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അനി വലിയകാലായും ചേര്‍ത്തല രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും മത്സരിച്ചു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബാബു പുല്ലാട്ട് 25 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ്‌ ആവുകയും ചെയ്തു. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞ പകരം സുരേഷിനെ പ്രസിഡന്റ്‌ ആകണമെന്ന് താനറിയാതെ തന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യാജ എഗ്രിമെന്‍റ് ഉണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് ബാബു പുല്ലാട്ട് മെമ്ബര്‍ സ്ഥാനം രാജിവച്ചത്.

കൊല്ലം

കൊല്ലം ജില്ലയില്‍ 4 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥലത്ത് എല്‍ ഡി എഫ് വിജയിച്ചു. അഞ്ചല്‍ പഞ്ചായത്ത് മാര്‍ക്കറ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു.46 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫിലെ നസീമ ബീവി വിജയിച്ചു. ഇട്ടിവ പഞ്ചായത്തിലെ നെടുംപുറത്ത് എല്‍ ഡി എഫിലെ ബി ബൈജു 480 വോട്ടിന്റെ ഭൂരിപക്ഷത്തിലും കടയ്ക്കല്‍ പഞ്ചായത്തിലെ തുമ്ബോട്ട് എല്‍ ഡി എഫിലെ ജെഎം മര്‍ഫി 287 വോട്ട് ഭൂരിപക്ഷത്തിനും വിജയിച്ചു. കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്ബലം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സിന്ധു പ്രസാദ് 137 വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ചു. നിലവില്‍ ഇത് എല്‍ ഡി എഫ് വാര്‍ഡായിരുന്നു. നെടുപുറം, തുമ്ബോട് വാര്‍ഡുകള്‍ എല്‍ ഡി എഫ് നിലനിര്‍ത്തുകയായിരുന്നു.

എറണാകുളം

നെല്ലിക്കുഴി പഞ്ചായത്ത്‌ യുഡിഎഫ്‌ വാര്‍ഡ്‌ എല്‍ഡിഎഫ്‌ പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി എം അബ്ദുല്‍ അസീസ്‌ ആണ്‌ ജയിച്ചത്‌. യുഡിഎഫ് അംഗമായിരുന്ന ഷാജഹാന്‍ വട്ടമുടി മരിച്ചതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്‌.

എറണാകുളം മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് നെല്ലാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി സീബ വര്‍ഗീസ് 627വോട്ട് ഭൂരിപക്ഷത്തിന്‌ വിജയിച്ചു.

മലപ്പുറം

അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 18-ാം വാര്‍ഡ് കളപ്പാറ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ഷഹര്‍ബാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സുബൈദയെ 106 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌. എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡായിരുന്നു കളപ്പാറ.

പരപ്പനങ്ങാടി നഗരസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജനകീയ വികസന മുന്നണി സീറ്റ് നില നിര്‍ത്തി. ശ്യാമള വെമ്ബല്ലൂര്‍ 71 വോട്ടിന് വിജയിച്ചു. ബി ജെ പി സ്ഥാനാര്‍ത്ഥി വി എം ശൈലജ യാ ണ് രണ്ടാം സ്ഥാനത്ത്.

ആനക്കയം പഞ്ചായത്ത് പത്താം വാര്‍ഡ് നരിയാട്ടുപ്പാറ യു ഡിഎഫ്‌ നിലനിര്‍ത്തി. മുസ്ലിം ലീഗിലെ വിപി ഹനീഫ 631 വോട്ടിന് വിജയിച്ചു. നേടിയ വോട്ട് 850. എല്‍ഡിഎഫ് സ്വതന്ത്രന്‍ പുഴക്കല്‍ ഇസ്മായില്‍ 219 വോട്ട് നേടി. കഴിഞ്ഞ തവണ യുഡിഎഫ് 705 വോട്ടിനായിരുന്നു ജയിച്ചിരുന്നത്.

തിരൂര്‍ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗണ്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. യു ഡി എഫ് സ്ഥാനാര്‍ത്ഥി സി എം ടി സീതി 106 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു, ആകെ പോള്‍ ചെയ്ത 1086 വോട്ടില്‍ സി എം ടി സീതി ‘ 596 വോട്ടും എല്‍ ഡി എഫിലെ നാസര്‍ കല്ലിങ്ങലകത്ത് 490 വോട്ടും നേടി.

പെരിന്തല്‍മണ്ണ മണ്ഡത്തിലെ ആലിപറമ്ബ് പഞ്ചായത്ത്‌ എട്ടാം വാര്‍ഡ് വട്ടപറമ്ബ് യുഡിഎഫ് (മുസ്ലിം ലീഗ്) സ്ഥാനാര്‍ത്ഥി പി ടി ഹൈദരാലി വിജയിച്ചു.

കോട്ടയം

കോട്ടയം ജില്ലയില്‍ ആറിടത്തായിരുന്നു തെരഞ്ഞെടുപ്പ് .ഇതില്‍ നാലിടത്ത് യുഡിഎഫ് വിജയിച്ചു. ഒരെണ്ണം എല്‍ഡിഎഫ്‌ പിടിച്ചെടുത്തു. ഒരു സീറ്റ്‌ നിലനിര്‍ത്തി. നാലിടത്ത് എല്‍ഡിഎഫ് ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. രണ്ടിടത്ത് യുഡിഎഫും. ഇക്കുറി മൂന്നു വാര്‍ഡ്‌ യുഡിഎഫ് പിടിച്ചെടുത്തു. ഇതില്‍ തിരുവാര്‍പ്പ‌് പഞ്ചായത്തിലെ മോര്‍കാ‌ട‌് ഒന്നാം വാര്‍ഡില്‍ യുഡിഎഫ‌്,ബിജെപി,ബിഡിജെഎസ് സംയുക്തസ്ഥാനാര്‍ത്ഥിയായിരുന്നു എല്‍ഡിഎഫിനെ നേരിട്ടത്. അവരുടെ സ്ഥാനാര്‍ഥി മായമുരളി വിജയിച്ചു.

മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ യുഡിഎഫ‌് സ്ഥാനാര്‍ഥി ജോസിലി ജോണ്‍ വിജയിച്ചു. എല്‍ഡിഎഫ‌് ജയിച്ച വാര്‍ഡാണ്.

പാമ്ബാടി ബ്ലോക്ക‌് കിടങ്ങൂര്‍ ഡിവിഷന്‍ യുഡിഎഫ്‌ വിജയിച്ചു. നിലവില്‍ എല്‍ഡിഎഫ‌് പ്രതിനിധീകരിച്ചിരുന്ന വാര്‍ഡാണ്. യുഡിഎഫിലെ നിന്ന് ജോസ‌് തടത്തലാണ്‌ വിജയിച്ചത്‌.

പാമ്ബാടി ബ്ലോക്കിലെ തന്നെ എലിക്കുളം ഡിവിഷന്‍ യുഡിഎഫ‌ില്‍ എല്‍ഡിഎഫ്‌ പിടിച്ചെടുത്തു. റോസ‌്നി ജോബിയാണ്‌ വിജയിച്ചത്‌.

കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാര്‍ഡ‌് യുഡിഎഫ് വിജയിച്ചു. കേരള കോണ്‍ഗ്രസ്സ‌് എമ്മിലെ എം സി ജേക്കബ‌ാണ്‌ വിജയിച്ചത്‌. ബിനോയ‌് തോമസ‌് ആയിരുന്നു എല്‍ഡിഎഫ‌് സ്ഥാനാര്‍ഥി. ബിജെപിയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല.

പാലാ കരൂര്‍ പഞ്ചായത്ത് വലവൂര്‍ ഈസ്റ്റ് രണ്ടാം വാര്‍ഡ്‌ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്രന്‍ രാജേഷ് 394 വോട്ടിന് വിജയിച്ചു. ഭുരിപക്ഷം 33. പോള്‍ ചെയ്ത 890 വോട്ടില്‍ യുഡിഎഫിലെ രശ്മി തങ്കപ്പന് 361 ഉം ബിജെപിയുടെ വി കെ അജിക്ക് 135 വോട്ടും ലഭിച്ചു. എല്‍ഡിഎഫ് പ്രതിനിധി കെ എസ് ജയ കുമാര്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപ തെരഞ്ഞെടുപ്പ് നടന്നത്.

തൃശ്ശൂര്‍

തൃശ്ശൂര്‍ ജില്ലയില്‍ നാലിടത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു . തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നൗഷാദ് കൊട്ടി ലിങ് ല്‍ 730 വോട്ടുകള്‍ക്ക് വിജയിച്ചു . പൊയ്യ ഗ്രാമ പഞ്ചായത്തിലെ പുപ്പത്തി അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സ ജിത ടൈറ്റസ് 42 വോട്ടിന് വിജയിച്ചു. പാഞ്ഞാള്‍ പഞ്ചായത്ത് കിള്ളിമംഗലം പടിഞ്ഞാറ്റുമുറി എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ എ ആസിയ 183 വോട്ടിന് വിജയിച്ചു. കോലഴി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് കോലഴി നോര്‍ത്ത് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി കെ സുരേഷ് കുമാര്‍ 165 വോട്ടിന് വിജയിച്ചു.

കണ്ണൂര്‍

കണ്ണൂര്‍ ധര്‍മടം പഞ്ചായത്ത് ഒമ്ബതാം വാര്‍ഡ് (കിഴക്കെ പാലയാട് കോളനി ) ബിജെപി നിലനിര്‍ത്തി. ദിവ്യ ചെള്ളത്ത് (ബിജെപി- 474), പി കെ ശശിധരന്‍ (കോണ്‍ഗ്രസ്- 418),
കൊക്കോടന്‍ ലക്ഷ്മണന്‍, ലോക് താന്ത്രിക് ജനതാദള്‍ (എല്‍ഡിഎഫ്)- 264.

തിരുവനന്തപുരം

തിരുവനന്തപുരം നാവായിക്കുളം ഇടമണ്ണില്‍ യുഡിഎഫ്‌ വാര്‍ഡ്‌ എല്‍ഡിഎഫ്‌ പിടിച്ചെടുത്തു. സിപിഐ എമ്മിലെ എം നജീം ആണ‌് വിജയിച്ചത്‌. യുഡിഎഫിലെ ആര്‍എസ്‌പി അംഗത്തിന്റെ നിര്യാണത്തെത്തുടര്‍ന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌.

കുന്നത്തുകാല്‍ കോട്ടുകോണം വാര്‍ഡ്‌ എല്‍ഡിഎഫ്‌ നിലനിര്‍ത്തി. എന്‍ ശ്രീകലയാണ്‌ വിജയിച്ചത്‌. അമ്ബൂരി ചിറയക്കോട് വാര്‍ഡ്‌ എല്‍ഡിഎഫ്‌ പിടിച്ചെടുത്തു. ബാബു ജോസഫാണ്‌ വിജയിച്ചത്‌.

കാട്ടാക്കട പഞ്ചായത്തിലെ പനയംകോട‌് വാര്‍ഡ് യുഡിഎഫ്‌ ജയിച്ചു. കോണ്‍ഗ്രസിലെ ആര്‍ ജോസ‌ാണ്‌ വിജയിച്ചത്‌. കഴിഞ്ഞതവണ എല്‍ഡിഎഫ്‌ ജയിച്ച വാര്‍ഡാണിത്‌.

മാറനെല്ലൂര്‍ പഞ്ചായത്തിലെ കണ്ടല വാര്‍ഡ്‌ എല്‍ഡിഎഫ്‌ വിജയിച്ചു. സിപിഐ എമ്മിലെ ബി നസീറയാണ‌് വിജയിച്ചത്‌. എല്‍ഡിഎഫിന്റെ സിറ്റിങ്‌ സീറ്റായിരുന്നു. കുഴിവിള വാര്‍ഡ്‌ ബിജെപി നിലനിര്‍ത്തി.

കല്ലറി പഞ്ചായത്ത്‌ വെള്ളംകുടി വാര്‍ഡ്‌ എല്‍ഡിഎഫില്‍നിന്ന്‌ യുഡിഎഫ്‌ പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ ശിവദാസന്‍ 143 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. ഇതോടെ പഞ്ചായത്ത്‌ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് 9 എല്‍ഡിഎഫ് 8 എന്ന നിലയിലാണ്‌ കഷിനില.

കോഴിക്കോട്‌

കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനില്‍ സിപിഐ എം ലെ അരിക്കോട്ടില്‍ അനിത വിജയിച്ചു. സര്‍ക്കാര്‍ ജോലി ലഭിച്ചത്തിനെ തുടര്‍ന്ന് സിപിഐ എം കൗണ്‍സിലര്‍ പി കെ ഷീബ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

വയനാട്‌

വയനാട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുട്ടില്‍ പഞ്ചായത്ത‌് 13–ാം വാര്‍ഡില്‍ (മാണ്ടാട‌് ) എല്‍ഡിഎഫ‌് സ്ഥാനാര്‍ഥി അബ്ദുള്ള പുല്‍പ്പാടി ( സിപിഐ എം ) വിജയിച്ചു. കെ മൊയ‌്തീന്‍ ആയിരുന്നു യുഡിഎഫ‌് (മുസ്ലീം ലീഗ‌്) സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ‌് സ്വതന്ത്രനായി മത്സരിച്ച എ എം നജീം തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡായിരുന്നു.

പാലക്കാട്‌

പാലക്കാട് ജില്ലയില്‍ രണ്ടിടത്തായിരുന്നു ഉപതെരഞ്ഞെടുപ്പ‌്. കൊഴിഞ്ഞാമ്ബാറ പഞ്ചായത്തിലെ നാട്ടുകല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വനജ കണ്ണന്‍ വിജയിച്ചു.

മലമ്ബുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാര്‍ഡ്‌ ബിജെപി നിലനിര്‍ത്തി. ബിജെപിയിലെ സൗമ്യ സജീഷ‌് ആണ്‌ വിജയിച്ചത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *