KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് കണ്ടെത്തിയ നിപ വൈറസ് മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ അപകടകാരി

കോഴിക്കോട്: സംസ്ഥാനത്ത് കണ്ടെത്തിയ നിപ വൈറസ് മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ അപകടകാരി. നിരവധി പേരുടെ മരണത്തിനു കാരണമായ ബംഗ്ലാദേശില്‍ കണ്ടെത്തിയ വൈറസിന് സമാനമാണ് കോഴിക്കോടും കണ്ടെത്തിതെന്ന ആരോഗ്യമന്ത്രി വകുപ്പ് അധികൃതര്‍ അറിയിച്ചു. മലേഷ്യയില്‍ കണ്ടത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആയിരുന്നു. എന്നാല്‍ കോഴിക്കോട് പേരാമ്ബ്രയില്‍ കണ്ടെത്തിയത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന തരം വൈറസാണ്. വവ്വാലുകളില്‍ ഈ വൈറസുകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ചില കാലയളവില്‍ ഇതു ക്രമാതീതമായി വര്‍ധിക്കുന്നതാണ് അപകടങ്ങളിലേക്ക് നയിക്കുന്ന വൈറസായി പടരുന്നത്.

ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള കാലഘട്ടത്തിലാണ് ഇവയില്‍ ഇത്തരം വൈറസ് വര്‍ധിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.നിലവില്‍ ഒരു കുടുംബവുമായി ബന്ധമുള്ളവരില്‍ മാത്രമാണ് അസുഖംകണ്ടത്. നിലവിലുള്ള വൈറസ് ബാധയെ നിയന്ത്രിക്കാന്‍ സാധിച്ചാലും അടുത്ത വര്‍ഷവും വൈറസിനെതിരെ ജാഗ്രത വേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. പഴം തീനി വവ്വാലുകളെ പിടികൂടായാലും വൈറസ് കൂടിയ ഇനങ്ങളെ കണ്ടെത്താനാവുമെന്നു പ്രതീക്ഷയില്ല. അതിനാല്‍ ഉറവിടം കണ്ടെത്താന്‍ സമയം എടുക്കുമെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്.

നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ അഞ്ചിന് തുറക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന നിപ്പാ വൈറസ് ഉന്നതതല അവലോകന യോഗം ജില്ലാ കലക്ടര്‍മാരെ ചുമതപ്പെടുത്തിയതായി ആരോഗ്യവകുപ്പ് കെ.കെ ശൈലജ പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *