ഷൊര്‍ണൂര്‍ – തൃശൂര്‍ റോഡില്‍ വാഹനാപകടം

തൃശൂര്‍: ഷൊര്‍ണൂര്‍ – തൃശൂര്‍ റോഡില്‍ നിയന്ത്രണം വിട്ട ലോറി മറിയുകയും എതിരെ വന്ന കോളേജ് ബസില്‍ ഇടിക്കുകയും ചെയ്തു. രാവിലെ എട്ടരക്ക് നടന്ന സംഭവത്തില്‍ പരിക്കേറ്റ ഡ്രൈവര്‍മാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിനു സമീപമാണ് സംഭവം.
മെറ്റലുമായി പോകുകയായിരുന്ന ലോറി മറിയുകയും, തൃശൂരില്‍ നിന്ന് ലക്കിടിയിലേക്ക് പോകുകയായിരുന്ന നെഹ്റു കോളേജിന്റെ ബസില്‍ ഇടിക്കുകയും ചെയ്യുകയായിരുന്നു. വഴിയുടെ കുറുകെ ലോറി കിടക്കുന്നതിനാല്‍ ഇവിടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ് .

