ശ്രീനാരായണ ഗുരുവിന്റെ 163-ാം ജയന്തിയോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ 163-ാം ജയന്തിയോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ആഘോഷത്തിന്റെ മുന്നോടിയായുള്ള ചടങ്ങില്‍ മേല്‍ശാന്തി കെ.വി. ഷിബു ദീപം ജ്വലിപ്പിച്ച് യോഗം പ്രസിഡന്റ് പി.വി. ചന്ദ്രന് കൈമാറി. ക്ഷേത്രപ്രദക്ഷിണത്തിനുശേഷം ശ്രീപാര്‍ത്ഥസാരഥി മണ്ഡപത്തില്‍ ഒരുക്കിയ ഗുരുദേവ ഛായാചിത്രത്തിന് മുമ്ബില്‍ പ്രസിഡന്റ് പി.വി. ചന്ദ്രന് ചതയാഘോഷജ്യോതി തെളിയിച്ചു.
ശ്രീനാരായണഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളും ആസ്പദമാക്കി മണ്ഡപത്തില്‍ തുടങ്ങിയ ചിത്ര പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പട്ടയില്‍ പ്രഭാകരന്റെ സഹകരണത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയത്. യോഗം വൈസ് പ്രസിഡന്റ് പി. സുന്ദര്‍ദാസ്, ജന.സെക്രട്ടറി ഇ. അനിരുദ്ധന്, ജോ. സെക്രട്ടറി ഇ. സുരേഷ്ബാബു, ട്രഷറര്‍ കെ.വി. അരുണ്‍, കണ്‍വീനര്‍ കെ.വി. അനേഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

വൈകീട്ട് നടന്ന വനിതാ സമ്മേളനത്തില്‍ കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ പ്രവീണ്‍ പനോനേരി മുഖ്യപ്രഭാഷണം നടത്തി. ടി.സി. ശോഭ, സുലോചന, ഉഷ കൊല്ലമ്ബലത്ത് എന്നിവര്‍ സംസാരിച്ചു.

ചതയദിനത്തില്‍ എസ്.എന്‍.ഡി.പി. യോഗം കോഴിക്കോട് യൂണിയന് അന്നദാനവും ഘോഷയാത്രയും നടത്തും. രാവിലെ ആറുമുതല്‍ അത്താണിക്കല്‍ ശ്രീനാരായണ ഗുരുവരാശ്രമത്തില്‍ പ്രത്യേക ചടങ്ങുകളുണ്ടാകും. ഉച്ചയ്ക്കുശേഷം ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍നിന്ന് തുടങ്ങുന്ന ഘോഷയാത്ര നഗരംചുറ്റി നളന്ദയില്‍ സമാപിക്കും. തുടര്‍ന്ന് ജയന്തിസമ്മേളനം നടക്കും.

