ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം

കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് 28ന് പൂജവെയ്പും 29ന് അടച്ചു പൂജയും നടക്കും. മഹാനവമി ദിവസം രാവിലെ 8.30 മുതല്‍ 12 വരെ ക്ഷേത്രയോഗത്തിന്റെയും സായ് വേദ വാഹിനി (കേരള) യുടെയും സംയുക്താഭിമുഖ്യത്തില്‍ ഏകാദശരുദ്ര ജപയജ്ഞം, 30ന് വിജയ ദശമി (പൂജ എടുപ്പ്) രാവിലെ ഏഴിന് വിദ്യാരംഭം, എഴുത്തിനിരുത്തല്‍, സമൂഹ വിദ്യാരംഭം എന്നിവ ഉണ്ടായിരിക്കും. വാഹന പൂജക്കുള്ള സൗകര്യം പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ക്ഷേത്രം കൗണ്ടറില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 0495 2729733.
