വ്യാപാരി വ്യവസായി ഏകോപനസമിതി വിദ്യാർത്ഥികൾക്ക് കുടവിതരണം നടത്തി

കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരദിനത്തോടനുബന്ധിച്ച് മാപ്പിള ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു. സ്കൂൾ അംഗണത്തിൽ നടന്ന പരിപാടി മണിയോത്ത് മൂസ്സ ഉദ്ഘാടനം ചെയ്തു. ടി. പി. ഇസ്മായിൽ, ഹെഡ്മിസ്ട്രസ് അജിത എന്നിവർ സംസാരിച്ചു.
