KOYILANDY DIARY.COM

The Perfect News Portal

വോട്ടര്‍ പട്ടികയില്‍ ഏപ്രില്‍ 19 വരെ പുതുതായി പേര് ചേര്‍ക്കാo

തിരുവനന്തപുരം : നിയമസഭാതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ ഏപ്രില്‍ 19 വരെ അവസരം. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റ് വഴി യാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 19ന് രാത്രി 12 വരെ അപേക്ഷ സമര്‍പ്പിക്കുന്നവരെ മാത്രമേ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തൂ. www.ceo.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പുതുതായി പട്ടികയില്‍ പേര് ചേര്‍ത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഈമാസം അവസാനത്തോടെ വിതരണം ചെയ്യും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയാകും വിതരണം. വോട്ടര്‍മാര്‍ക്ക് ഇവരുമായി ബന്ധപ്പെടാം. ഇവരുടെ പേരും ഫോണ്‍നമ്പരും ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റില്‍ ലഭിക്കും.

തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം ഉണ്ടെങ്കിലും വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ വോട്ട് ചെയ്യാനാകില്ല. അതുകൊണ്ടുതന്നെ പട്ടികയില്‍ നിലവില്‍ പേരുണ്ടോയെന്ന് പരിശോധിക്കണമെന്ന് കമീഷന്‍ അഭ്യര്‍ഥിച്ചു. കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും വോട്ടര്‍പട്ടിക പരിശോധിക്കാന്‍ സംവിധാനമുണ്ട്. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റിലെ സേര്‍ച്ച് സംവിധാനം ഉപയോഗിച്ച് പട്ടികയില്‍ പേരുണ്ടോയെന്നും ബൂത്ത് ഏതെന്നും പരിശോധിക്കാം.

ഈ കാര്യങ്ങള്‍ എസ്എംഎസ് വഴി അറിയാന്‍ 54242 എന്ന നമ്പരിലേക്ക് ELE<Space> തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എസ്എംഎസ് അയച്ചാല്‍ ഉടന്‍ മറുപടി ലഭിക്കും.

Advertisements
Share news