വേളത്ത് ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു

വടകര: പൂമുഖത്ത് ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു. ചേരാപുരം ചെറുപാറോല്‍ രാജനാ(55)ണ് വെട്ടേറ്റത്. ചൊവ്വാഴ്ച സന്ധ്യക്ക് ആറു മണിയോടെയാണ് സംഭവം. തലക്കും, ഇരു കാലുകള്‍ക്കും വെട്ടേറ്റ രാജനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂമുഖത്ത് രാജന് പഴയ മര ഉരുപ്പടികള്‍ വില്‍പ്പന നടത്തുന്നുണ്ട്. അവിടെ എത്തിയപ്പോള്‍ സംഘടിതരായി മാരാകായുധങ്ങളുമായെത്തിയ സി.പി.എമ്മുകാര്‍ വെട്ടിയെന്നാണ് പരാതി.
രാജന്റെ ചന്തം മുക്കിനടുത്തുള്ള വീടിന് നേരെ കഴിഞ്ഞ ദിവസം ബോംബെറിഞ്ഞിരുന്നു. സംഭവത്തിന് മുമ്പ്
വേളം ഹയര്‍ സെക്കന്ററി സ്കൂളിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനും പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ രജിത്തിനെ ബി.ജെ പിക്കാര്‍ കൈയ്യേറ്റം ചെയ്തതായി പറയുന്നു. ഇതിന് പിന്നാലെയാണ് രാജന് വെട്ടേല്‍ക്കുന്നത്.

രാജനെ വധിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നതെന്ന് ബി.ജെ പി ഉത്തര മേഖലാ ജനറല്‍ സെക്രട്ടരി എം.പി രാജന് പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് രാജന്റെ വീടിന് ബോംബെറിഞ്ഞത്. നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ബോധപൂര്‍വ്വം രംഗത്തിറങ്ങിയ സി.പി.എം നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രാജന് നേരെ നടന്ന അക്രമത്തില്‍ ബി.ജെ.പി കുറ്റ്യാടി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.പി.പി മുരളി അധ്യക്ഷത വഹിച്ചു.തീക്കുനി,പൂമുഖം,ചേരാപുരം,അരൂര്‍ മേഖലകളില്‍ പോലീസ് കാവലേര്‍പ്പെടുത്തി.

