KOYILANDY DIARY.COM

The Perfect News Portal

വീട്ടുവളപ്പിൽ കയറിയ പേ ലക്ഷണമുള്ള നായ ചത്തു

പത്തനംതിട്ട: വീട്ടുവളപ്പിൽ കയറിയ പേ ലക്ഷണമുള്ള നായ ചത്തു. നായയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം പേവിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎൻ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പരിശോധന നടത്തുക. ഓമല്ലൂരില്‍ കുരിശ് ജംഗ്ഷനിലുള്ള വീട്ടിലാണ് പേവിഷ ബാധ ലക്ഷണങ്ങളോട് കൂടിയ നായ ഓടി കയറിയത്.

ഓമല്ലൂർ സ്വദേശി തുളസി വിജയന്‍റെ വീട്ടിലായിരുന്നു നായ കയറിയത്. നായയെ കണ്ടയുടൻ തന്നെ തുളസി വിജയൻ വീടിനുള്ളിൽ കയറി കതകടച്ചു. ഒൻപത് മണിയോടെ അവശനായിരുന്ന നായയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങി.

നാല് വശവും ഉയരത്തിൽ മതിൽ കെട്ടിയിരുന്ന പറമ്പിൽ നിന്ന് നായക്ക് പുറത്തേക്ക് പോകാൻ കഴിയാതിരുന്നത് നായയെ പിടികൂടാൻ എളുപ്പമായി. തിരുവല്ലയിൽ‌ നിന്നെത്തിയ പരിശീലനം ലഭിച്ച നായ പിടുത്തക്കാരാണ് വീട്ടുവളപ്പിൽ നിന്ന് നായയെ പിടികൂടിയത്. നായയെ വല വെച്ച് പിടികൂടുകയായിരുന്നു.

Advertisements

തുടര്‍ന്ന് മയക്കുമരുന്ന് കുത്തി വെച്ച് സംരക്ഷണ കേന്ദ്രത്തിലേക്ക് മറ്റിയിരുന്നു. ആനയ്ക്ക് മയക്ക്‍വെടി വെയ്യാക്കാൻ ഉപയോഗിക്കുന്ന സെലാക്സിൻ മരുന്ന് കുത്തിവച്ചാണ് പട്ടിയെ മയക്കിയത്. രാവിലെ മുതൽ പേ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു.

Share news