വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അടിച്ചു തകർത്തു

കൊയിലാണ്ടി: മൊയ്തീൻ പള്ളി റോഡിൽ യൂത്ത് ലീഗ് നേതാവ് അഭിലാഷ് ഷമീമിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ.11 AW 2111 നമ്പർ നിസാൻ സണ്ണി കാർ കഴിഞ്ഞ ദിവസം രാത്രി സാമൂഹികദ്രോഹികൾ അടിച്ചു തകർത്തു.
കാറിന്റെ പിറകിലെ ഗ്ലാസ്സാണ് അടിച്ചു തകർത്തത്. പതിനാറായിരം രൂപയോളം വിലവരുന്നതാണ് ഗ്ലാസ്.
സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
