KOYILANDY DIARY.COM

The Perfect News Portal

വീട്ടുകാരെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു

വടകര :  മേപ്പയില്‍ പച്ചക്കറിമുക്കില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടുകാരെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു.   മഠത്തില്‍ താഴെ രതീഷിന്റെ വീട്ടിലാണ്കവര്‍ച്ച നടന്നത്.   ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങളും 5700 രൂപയുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ ജനല്‍കമ്പി വളച്ച് അകത്ത് കടന്ന സംഘം  വീട്ടുകാര്‍ ഉറങ്ങുകയായിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം തൊട്ടടുത്ത മുറിയിലെ അലമാരയില്‍  നിന്നാണ് ആഭരണങ്ങളും പണവും കവര്‍ന്നത്. ടൗണിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുകയാണ്.  രണ്ടാഴ്ചകള്‍ക്കുള്ളില്‍ വടകരയിലും പരിസരത്തുമായി മോഷണം നടന്നു. നാരായണ നഗരം പുളിയുള്ളതില്‍ പ്രകാശന്റെ വീട്ടില്‍ മോഷണ ശ്രമം നടന്നു. കൌണ്‍സിലര്‍ ശോഭനയുടെ വീട്ടിലും നാരായണ നഗരം തെക്കെ ഏറ്റ്യാട്ടില്‍ സുകുമാരന്‍ എന്നിവരുടെ വീടുകളില്‍ നിന്ന് സ്വര്‍ണം കളവ് പോയി. കൈക്കണ്ടത്തില്‍ അനീഷിന്റെ വീടിന്റെ ജനല്‍ മുറിച്ച് അകത്ത്കടക്കാന്‍ ശ്രമിച്ചു. വടകര സിഐയുടെയും വടകര എസ്ഐയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share news