വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വി.എം സുധീരനെയും കുടുംബത്തെയും മാറ്റിപാര്‍പ്പിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി അദ്ധ്യക്ഷനുമായ വി.എം സുധീരനെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ചു. ഗൗരീശപട്ടത്തെ വീട്ടിലാണ് വെള്ളം കയറിയത്. ബോട്ടില്‍ പുറത്തെത്തിച്ച ഇദ്ദേഹത്തെയും കുംടുബത്തെയും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കാണ് മാറ്റിയത്. അതേസമയം, തലസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. നഗരങ്ങളിലെ പല സ്ഥലത്തും വെള്ളം കയറിയ അവസ്ഥയിലാണ്.
‘രാവിലെ മുതല്‍ കനത്ത മഴയാണ് ഇവിടെ. ആറര ആയപ്പോള്‍ വീടിന്റെ മുറ്റം വരെ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ഒന്‍പതര ആയപ്പോഴേയ്ക്കും വീടനകത്തെ മുറികളിലെല്ലാം വെളളം നിറഞ്ഞു. മുറികള്‍ക്കുള്ളില്‍ മുട്ടൊപ്പം വരെ വെള്ളമെത്തി. ഞാനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ബോട്ടിലാണ് ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചേര്‍ന്നത്’- വി.എം. സുധീരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

