വിഷ്ണുപ്രിയ നാട്യകലാക്ഷേത്രം വാർഷികവും അരങ്ങേറ്റവും

കോഴിക്കോട്: കഥകളിയും, മോഹിനിയാട്ടവും ഇതര കലകളും ഒരിടത്തുതന്നെ അഭ്യസിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട കലാപഠന കേന്ദ്രമായ വിഷ്ണുപ്രിയ നാട്യകലാക്ഷേത്രം മൂന്നാം വാർഷികവും അരങ്ങേറ്റവും സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കലാക്ഷേത്രത്തിന്റെ സാരഥികളായ കലാമണ്ഡലം കേശവൻ നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യയുമായ ദേവസേന അന്തർജനവും, മകൾ ഗഗനയുമാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നത്.
ചേലിയ കഥകളി വിദ്യാലയത്തിന് ശേഷം കലാരംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് കലാ വിദ്യാഭ്യാസം നൽകുന്ന കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാപനമാണ് വിഷ്ണുപ്രിയ നാട്യകലാ ക്ഷേത്രം. കേരളത്തിൽ ഏറ്റവും കൂടുതൽ കഥകളി വേഷങ്ങൾ (കോപ്പുകൾ) സ്വന്തമായി കൈവശമുള്ള സ്ഥാപനമാണ് കുരുവട്ടൂർ വിഷ്ണുപ്രിയ നാട്യ കലാക്ഷേത്രം.
കേരളത്തിൻരെ വിവിധ ജില്ലകളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വർഷങ്ങളോളം കഥകളി പ്രദർശിപ്പിച്ചും, പരിശീലനം നൽകിയും ഈ രംഗത്ത് വലിയ സംഭാവന നൽകിയ കലാമണ്ഡലം കേശവൻ നമ്പൂതിരി അമേരിക്ക, ജപ്പാൻ ഒഴികെയുളള ഇരുപതിലധികം വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടങ്ങളിൽ കഥകളിയുടെ മഹത്വം തന്റെ കലയിലൂടെ പകർന്നുനൽകുകയും ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്ക് മുമ്പിൽ നവരസങ്ങൾ സമ്മാനിച്ചുകൊണ്ടാണ് അദ്ധേഹം പത്രസമ്മേളനം ആരംഭിച്ചത്.
പുത്തൻ തലമുറക്കാർക്ക് കലയോട് താൽപ്പര്യം കുറയുകയാണെന്നും, സാസംസ്‌ക്കാരിക കേരളത്തിന്റെ പരിച്ഛേദം എന്ന വിശേഷിപ്പിക്കുന്ന കഥകളിയും, മോഹിനിയാട്ടവും മൂല്യശോഷണം സംഭവിച്ചുകൊണ്ടരിക്കുന്ന കലയായിമാറുന്ന കാലത്താണ നാം ജീവിക്കുന്നതെന്നും ഇത് കേരളത്തിനുണ്ടാക്കിവെക്കുന്ന നഷ്ടം കനത്തതാണെന്നും കേശവൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിൻരെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാസംഘങ്ങളെ പരിപോഷിപ്പിക്കാനും പുതിയ തലമുറയ്ക്ക് ഈ മേഖലയിലേക്ക് കടന്നുവരാനും സർക്കാർ അടിയന്തിരമായി ഇടപെടാനും ഭാരവാഹികൾ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ദീർഘവീക്ഷണത്തോടുകൂടിയ പാക്കേജ് നടപ്പാക്കാൻ സർക്കാരിനോടാവശ്യപ്പെടാനും തീരുമാനിച്ചതായി കേശവൻ നമ്പൂതിരി അറിയിച്ചു.
സപ്തംബർ 21 വ്യാഴാഴ്ച നരിക്കുനി തെച്ചോട്ട് പള്ള്യാറക്കോട്ട ശ്രീ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഡോ: പിയൂഷ് നമ്പൂതിരിയും, അമൃത ടി.വി. വനിത രത്‌നം ജേതാവ് ഡോ; ഹീര സഞ്ജുവും ചേർന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ചോണാട് വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കുന്ന വാർഷിക പൊതുയോഗത്തിൽ സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലയിലെ കലാരംഗത്തെ പ്രഗദ്ഭർ
ചടങ്ങിന് ആശംസകൾ നേരും.
കൊയിലാണ്ടി മീഡിയാ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ കലാമണ്ഡലം കേശവൻ നമ്പൂതിരി, ദേവസേന അന്തർജനം, ഗഗന നമ്പൂതിരി ഡോ: സി. ശ്രീകുമാർ, മനോജ് കുമാർ കൂടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
