വിഷുകൈനീട്ടമായി നാരായണിയുടെ വീട്ടിൽ വൈദ്യുതിഎത്തി

കൊയിലാണ്ടി: സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴസ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) വടകര ഡിവിഷന്‍ കമ്മിറ്റി സൗജന്യമായി വയറിങ്ങ് നടത്തി വീട് വൈദ്യുതീകരിച്ചു കൊടുത്തു. കൊയിലാ ണ്ടി കാവുംവട്ടം പഴങ്കാവില്‍ നാരായണിയുടെ വീടിനാണ് വിഷു കൈനീട്ടമായി വൈദ്യുതി കണക്ഷന്‍ ലഭിച്ചത്.
നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.അജിത വൈദ്യുതീകരിച്ച വീടിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ടി.കെ.സത്യനാരാ യണന് അദ്ധ്യക്ഷത വഹിച്ചു. കെ.സി.രാജന്‍, സി.കെ.വി നീതന്‍, കെ. സനല്‍ കുമാര്‍, കെ.എം ജയപ്രകാശ്, പഴങ്കാവില്‍ രാജന്‍, എം. എന്‍ വേണുഗോപാലന്‍, കെ.എസ്.ഇ.ബി. കൊയി ലാണ്ടി നോര്‍ത്ത് സെക്ഷനിലെ ജീവനക്കാര്‍ എന്നിവര്‍ സന്നിതരായിരുന്നു.
