വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം ഭാര്യ പിണങ്ങിപ്പോയതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം ഭാര്യ പിണങ്ങിപ്പോയതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. സേലത്തിന് സമീപം കൊട്ടെഗൗണ്ടംപടി എന്ന ഗ്രാമത്തില്‍ സെല്ലാദുരയെന്ന യുവാവാണ് മരിച്ചത്. വീട്ടില്‍ ശൗചാലയം ഇല്ലെന്ന പേരില്‍ ഭാര്യ പിറ്റേ ദിവസം തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.
സെപ്തംബര്‍ 23 നായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു.ഗ്രാമത്തിന് പൊതുവായാണ് ശൗചാലയം ഉള്ളത്. യുവാവിന്റെ വീട്ടിലില്ലായിരുന്നു. വിവാഹ ദിവസം തന്നെ വീടിന്റെ വെളിയില്‍ പോയി ശൗചാലയത്തിലേക്ക് പോയതില്‍ ദീപ എതിര്‍പ്പറിയിച്ചിരുന്നു. പിറ്റേ ദിവസം വീട്ടിലേക്കും മടങ്ങി. ശൗചാലയം നിര്‍മ്മിച്ച ശേഷം മടങ്ങിവരാമെന്ന് പറഞ്ഞാണ് ദീപ പോയത്. എന്നാല്‍ ഗ്രാമത്തിലെ കുളത്തില്‍ സെല്ലദുര ചാടി മരിക്കുകയായിരുന്നു.

