വിഴിഞ്ഞത്ത് കണവയും കൊഴിയാളയും ചാകര
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് മീന്‍ വാങ്ങാന്‍ രാത്രിയിലും വന്‍ തിരക്ക്. കണവയുടെയും കൊഴിയാളയുടെയും വന്‍ വേലിയേറ്റമായിരുന്നു ഇന്നലെ വിഴിഞ്ഞം തുറമുഖത്ത് സംഭവിച്ചത്. ഓണാവധി ആഘോഷിക്കാന്‍ കുടുംബത്തോടെ എത്തിയവര്‍ വിഴിഞ്ഞത്ത് വന്‍തോതില്‍ മീന്‍ ലഭിക്കുന്നതറിഞ്ഞ് തുറമുഖത്തേയ്ക്ക് ഓടിയെത്തി. വന്നവരെല്ലാം കൈ നിറയെ മീനുമായാണ് മടങ്ങിയത്. കയറ്റുമതിയില്‍ ഏറെ ആവശ്യക്കാരുള്ള മത്സ്യമാണ് വലയില്‍ കുടുങ്ങിയത്.
കടലില്‍ പോയി മടങ്ങിയ വള്ളങ്ങളിലെല്ലാം നിറയെ കൊഴിയാളയും കണവയുമായിരുന്നു. സീസണ് അവസാനിച്ചെങ്കിലും ഇന്നലെ അഭൂതപൂര്‍വ്വ തിരക്കായിരുന്നു അനുഭവപ്പെട്ടത്. രാത്രി ഏഴു മണിയോടെയായിട്ടും തീരത്ത് തിരക്ക് ഒഴിഞ്ഞിരുന്നില്ല. നഗരത്തില്‍ ഓണാഘോഷമില്ലാത്തതിനാല്‍ അവധി ആഘോഷിക്കാന്‍ കോവളത്തേക്ക് എത്തിയവരാണ് വിഴിഞ്ഞവും സന്ദര്‍ശനത്തിന് എത്തുന്നത് ഇന്നലെ വരുന്ന വള്ളങ്ങളിലെല്ലാം മീന്‍ ലഭിക്കുന്നതറിഞ്ഞ് രാത്രി വൈകിയും തീരത്ത് വന്‍ ജനക്കൂട്ടമായിരുന്നു.

