വില്പനക്ക് വെച്ചിരുന്ന 200 പാക്കറ്റ് ഹാന്‍സ് പിടികൂടി

പയ്യന്നൂര്‍: കടയില്‍ വില്പനക്ക് വെച്ചിരുന്ന 200 പാക്കറ്റ് ഹാന്‍സ് പിടികൂടി. പയ്യന്നൂര്‍ റേഞ്ച് അസി. എക്സ്സൈസ് ഇന്‍സ്പെക്ടര്‍ എം.വി.ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്.
ആലപ്പടമ്പ് സ്വാമിമുക്ക് ചെര്പ്പാലയിലെ കടയിലായിരുന്നു രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയില്‍ റെയ്ഡ് നടത്തിയത്. കടയുടമ ആലപ്പടമ്ബിലെ മുസ്തഫക്കെതിരെ പോലീസ് കേസെടുത്തു.

