KOYILANDY DIARY.COM

The Perfect News Portal

വിമുക്തി ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയായ വിമുക്തിയുടെ ജില്ലാതല ഉദ്ഘാടനവും ലഹരി വിരുദ്ധ സ്റ്റിക്കര്‍ വിതരണത്തിന്റെ ഉദ്ഘാടനവും കൊയിലാണ്ടി നഗരസഭ സി.ഡി.എസ്. ഹാളില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍  ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.സുരേഷ് വിമുക്തി സ്റ്റിക്കര്‍ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വി. കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ പി.സി. കവിത, പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേംകൃഷ്ണ, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍.കെ. ഭാസ്‌കരന്‍, വി. കെ. അജിത, ദിവ്യ ശെല്‍വരാജ്, കൗണ്‍സിലര്‍മാരായ എം. സുരേന്ദ്രന്‍, അഡ്വ.കെ. വിജയന്‍, കൊയിലാണ്ടി എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍ പി. സജിത് കുമാര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍ സി.ടി.ബിന്ദു, എം.എം. രൂപ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുന്ദരന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Share news

Leave a Reply

Your email address will not be published. Required fields are marked *