KOYILANDY DIARY.COM

The Perfect News Portal

വിധവകള്‍ക്കും വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കും 48 മണിക്കൂറിനുള്ളില്‍ വിസ പുതുക്കാം

ദുബൈ: വിധവകള്‍ക്കും വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കും 48 മണിക്കൂറിനുള്ളില്‍ വിസ പുതുക്കാം. ഇതിനായി സ്‌പോണ്‍സറുടെ ആവശ്യമില്ല. ഒരു വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ വിസ പുതുക്കാനാവുകയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ അഫയേര്‍സ് സെന്റര്‍ അറിയിച്ചു.

യു എ ഇ മന്ത്രിസഭ വിസ നിയമത്തില്‍ പുതിയ പരിഷ്‌കാരം കൊ`ണ്ടുവന്നത് സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ്. നേരത്തെയുണ്ടായിരുന്ന നിയമ പ്രകാരം ഭര്‍ത്താവ് മരണപ്പെട്ടാലോ, ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയാലോ സ്ത്രീകള്‍ രാജ്യം വിടണമായിരുന്നു.

12-ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പോടെ രണ്ട് വര്‍ഷത്തെ വിസയും, സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് 30 ദിവസത്തേക്ക് രണ്ടു തവണ രാജ്യം വിടാതെ തന്നെ വിസ പുതുക്കാം തുടങ്ങിയവയാണ് പുതുക്കിയ വിസാ നിയമത്തിലുള്ളത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *