വിക്ടറി കൊരയങ്ങാടിന്റെ ആഭിമുഖ്യത്തിൽ വെറ്ററൻസ് ഫുട്ബോൾ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഓണാഘോഷത്തിന്റെ ഭാഗമായി വിക്ടറി കൊരയങ്ങാടിന്റെ ആഭിമുഖ്യത്തിൽ വെറ്ററൻസ് ഫുട്ബോൾ സംഘടിപ്പിച്ചു. കരിമ്പാ പൊയിൽ ക്ഷേത്ര മൈതാനത്ത് വെച്ച് നടന്ന മൽസരത്തിൽ ചേരി കുന്നുമ്മൽ മനോജിന്റെയും, വായനാരി വിനോദിന്റെയും നേതൃത്വത്തിലുള്ള ടീം വിജയികളായി. ഫുട്ബോൾ താരം അശോകൻ കുറുവങ്ങാട് ട്രോഫികൾ വിതരണം ചെയ്തു.
