വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

കൊയിലാണ്ടി: മുചുകുന്നിൽ സ്ഥാപിക്കാൻ പോകുന്ന ഓറിയോൺ ബാറ്ററി കമ്പനിക്കെതിരെ ജനകീയ കർമ്മ സമിതിയുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി വനിതാ പ്രതിരോധ വേദിയുടെ ആഭിമു ഖ്യത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി. അജിത ഉൽഘാടനം ചെയ്തു. ടി. നിഷിത അദ്ധ്യക്ഷയായിരുന്നു.
സി.പി. ബാബു രജീഷ് മാണിക്കോത്ത്, കെ.പി. മോഹനൻ, വി.കെ. ദാമോദരൻ, എ.ടി. രവി, പി.വി. പുഷ്പ, എൻ. നിത്യ, ഹമീദ് പുതുക്കുടി, ബാബു ചാലിൽ, മിനി, എൻ. ഗിരിജ തുടങ്ങിയവർ സംസാരിച്ചു.

