വാഹനങ്ങൾക്ക് ഭീഷണിയായി റോഡരികിലെ കേബിൾകുഴികൾ

കൊയിലാണ്ടി: നഗരത്തിൽ സ്വകാര്യ ടെലികോം കമ്പനിയുടെ കേബിൾ ഇടുന്നത് കാരണം രൂപപ്പെട്ട കുഴികൾ വാഹനങ്ങൾക്ക് വിനയാവുന്നു. ഇന്നലെ കാലത്ത് മാർക്കറ്റ് റോഡിനു സമീപം പാർസൽ ലോറി കുഴിയിൽ താണു. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാർസൽ ലോറി കുഴിയിൽ നിന്ന് കരകയറിയത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കുഴികൾ കേബിൾ ഇടാനായി സ്ഥാപിച്ചിട്ടുണ്ട്. മഴ പെയ്തതോടെ വാഹനങ്ങൾ താണുപോകുന്ന അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങൾക്കും ഇത്തരത്തിലുള്ള കുഴികൾ ഭീഷണിയായി മാറിയിരിക്കുകയാണ്.

