വാര്‍ത്തയെടുക്കാന്‍ ചെന്ന ചാനല്‍ റിപ്പോര്‍ട്ടറെ കൈയ്യേറ്റം ചെയ്തു

കണ്ണൂര്‍: വാര്‍ത്തയെടുക്കാന്‍ ചെന്ന ചാനല്‍ റിപ്പോര്‍ട്ടര്‍ക്കു നേരെ കൈയ്യേറ്റവും അസഭ്യ വര്‍ഷവും. ധര്‍മ്മശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സീല്‍ ടി.വി. ന്യൂസ് റിപ്പോര്‍ട്ടര്‍ നീതുവിനു നേരെയാണ് കൈയ്യേറ്റമുണ്ടായത്. ധര്‍മ്മശാലയിലെ പേരാല്‍ ഹോട്ടല്‍ ജീവനക്കാരനാണ് കൈയ്യേറ്റം ചെയ്തത്. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തു. നീതു അശോകിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
