വാജ്പേയ്യുടെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: മുൻ പ്രധാനമന്ത്രിയും, ബി.ജെ.പി.സ്ഥാപക നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയ്യുടെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ചേർന്ന യോഗം അനുശോചിച്ചു. ബി.ജെ.പി.മണ്ഡലം പ്രസിഡണ്ട് വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു.കെ.ദാസൻ എം.എൽ.എ., നഗരസഭാ ചെയർമാൻ കെ.സത്യൻ, മുൻ എം.എൽ.എ.പി.വിശ്വൻ, വി.പി.ഇബ്രാഹിംകുട്ടി, അഖിൽ പന്തലായനി, രാജേഷ് കീഴരിയൂർ ,കബീർ സലാല ,കെ.രാധാകൃഷ്ണണൻ ,രമേശൻ ശ്രീലേഷ്, സി.സത്യചന്ദ്രൻ എന്നിവർ സംസാരിച്ചു.
