വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ CITU വിളംബര ജാഥ നടത്തി

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി പി. ജയരാജൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വഴിയോര കച്ചവടതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊയിലാണ്ടി നഗരത്തില്‍ വിളംബരജാഥ നടത്തി. പ്രസിഡണ്ട് ടി. കെ. ചന്ദ്രന്‍, സെക്രട്ടറി യു. കെ. പവിത്രന്‍, പി.വി.മമ്മദ്, കെ.എം. കരീം, പി.കെ. സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
